ചേർത്തല:കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എനർജി മാനേജ്‌മെന്റ് സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഊർജ്ജ സംരക്ഷണ സന്ദേശ യാത്രയോടനുബന്ധിച്ച് ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്‌കൂൾ വിഭാഗം വിദ്യാത്ഥികൾക്കായി ക്വിസ് മത്സരം നടത്തും. ഒരു സ്‌കൂളിൽ നിന്ന് ഒരു വിദ്യാർത്ഥിയാണ് പങ്കെടുക്കേണ്ടത്. പരിപാടിയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ 12 ന് ഉച്ചയ്ക്ക് 2.30 ന് ചേർത്തല ജില്ലാ വിദ്യാഭ്യാസ ഓഫീസ് അങ്കണത്തിലെ ഹാളിൽ എത്തിച്ചേരണം.