മാന്നാർ: യൂത്ത് കോൺഗ്രസിന്റെ 64-ാമത് സ്ഥാപക ദിനമായ ഇന്നലെ പുലിയൂർ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുലിയൂർ വടക്കേമുക്കിൽ പതാക ഉയർത്തി ആചരിച്ചു. പുലിയൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗ്ലാഡ്‌വിൻ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ കാർഷിക വികസന ബാങ്ക് പ്രസിഡന്റ് അഡ്വ.ഡി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. മിഥുൻ മയൂരം പതാക ഉയർത്തി. യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ അഡ്വ.നാഗേഷ് കുമാർ, പുലിയൂർ മണ്ഡലം പ്രസിഡൻറ് സജീവ് വെട്ടിക്കാട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ധനേഷ്, വിപിൻ, അനന്തു എന്നിവർ സംസാരിച്ചു.