ഹരിപ്പാട്: ആറാട്ടുപുഴയിലെ സാന്ത്വന തീരം വയോജന മന്ദിരത്തിലേക്ക് കട്ടിലും കിടക്കയും കൈമാറി റോഷൻ ഗ്രൂപ്പും അംബികേശ്വരി ബസും. ആലപ്പുഴ റീജിയണൻ ട്രാൻസ്പോർട്ട് ഓഫീസർ എ.കെ. ദിലു കട്ടിലും കിടക്കയും കൈമാറി. ജില്ലാ സാമൂഹ്യനീതി ഓഫീസർ എ.ഒ. അബിൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സൂപ്രണ്ട് വിജി ജോർജ്,റോഷൻ ഗ്രൂപ്പ്‌ ബസ് ഉടമസ്ഥരായ ഷിബുമോൻ, റിയാസ്, മൻഷാദ് അംബികേശ്വരി ബസ് ഉടമ അനിൽ, തൗഫീഖ് സാമൂഹിക പ്രവർത്തക തെരേസ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു. വയനാട്ടെ ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ കഴിഞ്ഞ ദിവസം മണ്ണഞ്ചേരി,ആലപ്പുഴ, ഇരട്ടകുളങ്ങര റൂട്ടിൽ കാരുണ്യ യാത്ര നടത്തി 93,253 രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു.