youth-leag

മാന്നാർ : യൂത്ത് ലീഗ് മാന്നാർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തക കൺവെൻഷൻ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഷാഫി കാട്ടിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് മാന്നാർ അദ്ധ്യക്ഷത വഹിച്ചു. വനിതാലീഗ് ജില്ലാ പ്രസിഡന്റ് ഷൈന നവാസ് ,മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഷാജി കുരട്ടിക്കാട്, പരിസ്ഥിതി സംരക്ഷണ സമിതി ജില്ലാ ജനറൽ സെക്രട്ടറി എ.കെ മിർസാദ്, ജില്ലാ കൗൺസിൽ അംഗം കെ.എ ലത്തീഫ്, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഹക്കീം മാന്നാർ, സമീർ കുന്നേൽ, എം.എസ്.എഫ് മണ്ഡലം ജനറൽ സെക്രട്ടറി സഫ്വാൻ മാന്നാർ, നവാസ് ചക്കാലയിൽ, റഫീഖ് കുന്നേൽ, നിഷാദ് മാന്നാർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി സൈഫുദ്ദീൻ കുന്നേൽ (പ്രസിഡന്റ്), ഷാജി എം.താജുദ്ദീൻ, അജാസ് (വൈ.പ്രസിഡന്റുമാർ), അബ്ദുൽ വാഹിദ് കുന്നേൽ (ജന.സെക്രട്ടറി), നൗഫൽ മാന്നാർ, ഷാനവാസ് ചായംപറമ്പിൽ (സെക്രട്ടറിമാർ), ഹാഷിർ മാന്നാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.