ഹരിപ്പാട്: നിയോജകമണ്ഡലത്തിലെ പ്ലസ് വൺ, എസ്.എസ്.എൽ.സി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള കരിയർ ഗൈഡൻസ് എന്ന ആശയം ഉൾകൊണ്ട് കൊണ്ട് നടപ്പാക്കുന്ന 'ഹോപ്പ് ' പ്രതീക്ഷാ പദ്ധതി മന്ത്രി ശിവൻകുട്ടി ഉത്ഘാടനം ചെയ്യുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. വിദ്ധ്യാർത്ഥികൾക്ക് അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിന് ഉന്നത വിദ്യാഭ്യാസമേഖലയിൽ ഏതു സെക്ടർ തിരഞ്ഞെടുക്കണം എന്ന് അവരെ ബോധവാനക്കുന്ന പരിപാടിയാണ് ഹോപ്പ്. ഹരിപ്പാട് നിയോജകമണ്ഡലത്തിലേക്ക് മാത്രമായി എം.എൽ.എയുടെ മയൂഖം പരിപാടിയോടനുബന്ധിച്ച് നടപ്പിലാക്കുന്ന വിവിധ വിദ്യാഭ്യാസ പരിപാടികളിലൊന്നാണ് "ഹോപ്പ്". പരിപാടിയുടെ സ്വാഗത സംഘം യോഗം രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കാർത്തികപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാഭായി അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ്, നഗരസഭ വൈസ് ചെയർപേഴ്സൺ സുബി പ്രജിത്ത്, ഹോപ്പിന്റെ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.