അമ്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി ജംഗ്ഷനിൽ 13.8 മീറ്റർ വീതിയിൽ അടിപ്പാത ദേശീയപാത അതോറിട്ടിയുടെ അനുമതി ലഭിച്ചതായി എച്ച്. സലാം എം. എൽ.എ അറിയിച്ചു.

തോട്ടപ്പള്ളി സ്പിൽവേയുടെ വടക്കുഭാഗത്ത് 18 മീറ്റർ വീതിയിൽ പുതിയ സ്പാനിനും 7 മീറ്റർ വീതിയിൽ സർവ്വീസ് റോഡിനും അനുമതി ലഭിച്ചു. പറവൂർ ജംഗ്ഷനിൽ അടിപ്പാതയ്ക്കും ആലപ്പുഴ ബീച്ചിലെ ബൈപ്പാസിന് ഇരുഭാഗത്തേയും വീടുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഓട നിർമ്മാണത്തിനും അംഗീകാരമായി.

അമ്പലപ്പുഴ കച്ചേരി മുക്കിലെ ഉയരപ്പാത, പായൽക്കുളങ്ങര, വളഞ്ഞവഴി എസ്. എൻ കവലയിലെ അണ്ടർപാസ് എന്നീ ആവശ്യങ്ങൾ അനുവദിച്ചു കിട്ടുന്നതിന് എൻ .എച്ച് എ .ഐക്ക് വീണ്ടും കത്തുനൽകിയതായിൽ എം.എൽ.എ പറഞ്ഞു.