ആലപ്പുഴ : സ്വച്ഛ് ഭാരത് അഭിയാൻ ആചരണത്തിന്റെ ഭാഗമായി തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂളിൽ ബോധവൽക്കരണ ക്ലാസും സൈക്കിൾറാലിയും സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ് ചീഫ് കൺസൾട്ടന്റ് ഡോ.കെ.വേണുഗോപാൽ റാലി ഫ്ലാഗ് ഒഫ് ചെയ്തു. പ്രിൻസിപ്പൽ അനിത ആർ, സ്കൂൾ മാനേജർ ഹരികൃഷ്ണൻ, ശിശുരോഗവിഭാഗം മേധാവി ഡോ.അനുപമ, ജനറൽ ആശുപത്രി പി.പി യൂണിറ്റ് ഉദ്യോഗസ്ഥരായ അംബിക, പ്രമീള, പീറ്റർ എന്നിവർ പ്രസംഗിച്ചു . പരിസര ശുചീകരണത്തിൽ വിദ്യാർത്ഥികളിൽ അവബോധം വർദ്ധിപ്പിക്കുകയാണ് ഉദ്ദേശം. എല്ലാ ആഴ്ചയും രണ്ടു മണിക്കൂർ വീതം ചുറ്റുപാട് വൃത്തിയാക്കുന്നതിനായി മാറ്റി വയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.