മാന്നാർ: വിദ്യാർത്ഥികളുടെ വിവിധ കായിക മത്സരങ്ങൾ അരങ്ങേറുന്ന സ്കൂൾ ഒളിമ്പിക്സിന്റെ ഉദ്ഘാടനം മാന്നാർ നായർ സമാജം സ്കൂളിൽ മാന്നാർസി.ഐ അനീഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സലിം പടിപ്പുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. നായർ സമാജം പ്രസിഡന്റ് കെ.ജി.വിശ്വനാഥൻ നായർ മുഖ്യപ്രഭാഷണം നടത്തി. നായർസമാജം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ വി.മനോജ്, പ്രധാന അദ്ധ്യാപകരായ എ.ആർ സുജ, ടി.സരിത, കോമൺ അസോസിയേഷൻ സെക്രട്ടറി വിജയകുമാർ എന്നിവർ സംസാരിച്ചു.
കുട്ടംപേരൂർ എസ്.കെ.വി ഹൈസ്കൂളിൽ അണ്ടർ 23 മുൻ ക്യാപ്റ്റനും രഞ്ജി ട്രോഫി താരവുമായ വിഷ്ണുരാജ് സ്കൂൾ ഒളിമ്പിക്സിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ അനീഷ് മണ്ണാരേത്ത്, വി.കെ ഉണ്ണികൃഷ്ണൻ, ക്രിക്കറ്റ് പരിശീലകൻ സന്തോഷ് കുമാർ, അനില.ജി, വിഷ്ണു പ്രസാദ്.ഡി, ശങ്കരൻ നമ്പൂതിരി, രാജേഷ് വെട്ടിയാർ, വേണു കേശവ്, സജ്ജയൻ, അനിൽകുമാർ, ശില്പ ബി.നായർ തുടങ്ങിയവർ സംസാരിച്ചു.