ഹരിപ്പാട്: കെ.വി.വി.ഇ.എസ് ഹരിപ്പാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വ്യാപാരിദിനം ആഘോഷിച്ചു. ജില്ലാ രക്ഷാധികാരി കെ.അശോകപണിക്കർ പതാക ഉയർത്തി. യൂണിറ്റ് പ്രസിഡന്റ് വി.മുരളിധരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് ജന.സെക്രട്ടറി ഐ.ഹലിൽ സ്വാഗതം പറഞ്ഞു. വൈ.സുബൈർ, ബി.ബാജുരാജ്, സുരേഷ് ഭവാനി, ഐ.നസീർ, സി.മോഹനൻ, ജയിംസ് വർഗീസ്, ആർ.ശ്രീകുമാർ, അശോകൻ തെക്കേപറമ്പിൽ, ഗോപിനാഥപിള്ള, ഡേവിഡ് സൺ, അജു ആനന്ദ്, ഷിബു വിനായക, സജിദ് ഗായൽ, രാജേഷ് എന്നിവർ നേത്യത്വം നൽകി.