ഹരിപ്പാട്: വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാക്ഷി ജില്ലാ കളക്ടർ അലക്സ് വർഗീസിന് ചെക്ക് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.ഉണ്ണികൃഷ്ണൻ, ബി.ഡി.ഒ ഇൻ ചാർജ്ജ് പി.എസ്.സാംസൺ തുടങ്ങിയവർ പങ്കെടുത്തു.