ഹരിപ്പാട്: മുതുകുളം വടക്ക് ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ആഭിമുഖ്യത്തിൽ മുതുകുളം രാഘവൻപിള്ളയെ അനുസ്മരിച്ചു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.ഉണ്ണികൃഷ്ണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് കെ.ശ്രീകൃഷ്ണകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി എസ്.മഹാദേവൻപിള്ള, വാഴപ്പള്ളിൽ രാധാകൃഷ്ണപിള്ള, എൻ.ദേവാനുജൻ, എം.ഷംസ്, റിച്ചാർഡ് അലോഷ്യസ്, വി.സുദർശനൻപിള്ള, സ്നേഹ.എസ്.പിള്ള, സുമഷാജി, എസ്.വിജയൻപിള്ള എന്നിവർ സംസാരിച്ചു.