loc

മുഹമ്മ: കിടപ്പ് രോഗികളായ വയോജനങ്ങളുടെ സംസ്ഥാനത്തെ ആദ്യ സംരക്ഷണ കേന്ദ്രമായ ആറാട്ടുപുഴയിൽ പ്രവർത്തിക്കുന്ന സാന്ത്വനതീരം വയോജന മന്ദിരത്തിലേക്ക് കട്ടിലും, ബെഡും നൽകി മണ്ണഞ്ചേരിയിലെ റോഷൻ സ്വകാര്യ ബസ് ഗ്രൂപ്പും അംബികേശ്വരി ബസ് ഉടമയും . ആലപ്പുഴ ആർ.ടി.ഒ എ.കെ ദിലു കട്ടിലും, കിടക്കയും സ്ഥാപനത്തിന് കൈമാറി. കഴിഞ്ഞ ദിവസം ഇവർ വയനാടിന് കൈത്താങ്ങായും മണ്ണഞ്ചേരി, ആലപ്പുഴ, ഇരട്ടക്കുളങ്ങര റൂട്ടിൽ കാരുണ്യ യാത്ര നടത്തി 93,253 രൂപാ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു.ജില്ലാ സാമൂഹ്യനീതി ഓഫീസർ എ.ഒ.അബിൻ, വിജി ജോർജ്, ഷിബുമോൻ, റിയാസ്, മൻഷാദ്, അനിൽ, തൗഫീഖ് തുടങ്ങിയവർ പങ്കെടുത്തു.