അമ്പലപ്പുഴ: തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം അടിയന്തരമായി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിൽ പ്രകടനവും സമ്മേളനവും നടത്തി. ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.എ.ഹാമിദ് അദ്ധ്യക്ഷനായി.അഡ്വ.എം.ലിജു, എം. പി.പ്രവീൺ, എസ്.സുരേഷ്കുമാർ, ഷംസുദ്ദീൻ കായിപ്പുറം, എസ്.സുബാഹു, പദ്മജൻ, സജിമോൻ, അനിൽ ബി.കളത്തിൽ, ആർ.അർജുനൻ, നാസർ ആറാട്ടുപുഴ, സീനോ വിജയരാജ്, വി.ദിൽജിത്, പ്രസന്ന കുഞ്ഞുമോൻ, രാജേശ്വരി കൃഷ്ണൻ, എം.എച്ച്. വിജയൻ, എസ്. പ്രഭുകുമാർ, എം.വി.രഘു,സാലി, എൻ. ഷിനോയി, പി.പി.നിജി, ഗിരീഷ് അമ്പലപ്പുഴ, ഭദ്രൻ സീതി ലാൽ, ടി.ടി.സുഷമ, സിമി പൊടിയൻ എന്നിവർ സംസാരിച്ചു.