മുഹമ്മ: വയനാടിന്റെ കണ്ണീരൊപ്പാൻ കുരുന്നുകളും. പൊന്നാട് അൽ ഹിദായ പബ്ലിക് സ്കൂളിലെ കുട്ടികളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50000 രൂപ സംഭാവന നൽകിയത്. ജില്ലാ കളക്ടർ അലക്സ് വർഗീസ് ഐ.എ.എസിന് തുക കൈമാറി. സ്കൂൾ മാനേജർ മുഹമ്മദ് ആസിഫ്, കോർഡിനേറ്റർ പി.എ.ജെസ്‌ന, പി.ടി.എ അംഗങ്ങളായ അബ്ദുൽ കലാം, ശ്രീലക്ഷ്മി രാഹുൽ, അദ്ധ്യാപികമാരായ അശ്വതി വിനോദ് , പാർവതി രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.