dd

മുഹമ്മ: മണ്ണഞ്ചേരി അടിവാരം പാലത്തിന് താഴെ മാലിന്യം കെട്ടിക്കിടക്കുന്നത് നാട്ടുകാർക്ക് ദുരിതമാകുന്നു. കരയിലെ മരം കാലവർഷത്തിൽ കടപുഴകി അങ്ങാടിത്തോട്ടിലേക്ക് വീണ് ഒഴുക്ക് തടസപ്പെട്ടതാണ് ദുരിതത്തിന് കാരണം. ഇറച്ചി, മത്സ്യ അവശിഷ്ടങ്ങളും പ്ലാസ്റ്റിക്ക് കുപ്പികളും

ഉൾപ്പടെയുള്ള മാലിന്യം മരത്തിൽ തടഞ്ഞ് കുമിഞ്ഞ് കൂടി ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ സമീപവാസികൾ പൊറുതിമുട്ടിയ അവസ്ഥയിലാണ്. തോട്ടിലേക്ക് വീണ മരം മുറിച്ചുമാറ്റി വെള്ളത്തിന്റെ ഒഴുക്ക് സാധാരണ നിലയിലാക്കാൻ ഉടമ ഇതുവരെ തയ്യാറായിട്ടില്ല. അധികൃതർ ഇടപെട്ട് മരം മുറിച്ചുമാറ്റി,​ മാലിന്യം നീക്കം ചെയ്ത് പകർച്ചവ്യാധികളിൽ നിന്ന് നാടിനെ രക്ഷിക്കണമെന്നാണ് ആവശ്യം.