ചേർത്തല: മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ ഒറ്റപ്പെട്ടും ഊരുകളിലായും കഴിയുന്ന

251 കുടുംബങ്ങളുടെ സമഗ്ര ഉന്നമനത്തിനായി പ്രത്യേക നടപടികൾക്ക് മന്ത്രി പി.പ്രസാദ് തുടക്കം കുറിച്ചു. സർക്കാരും വ്യക്തിഗത സ്‌പോൺസർഷിപ്പ് വഴിയും സി.എസ്.ആർ ഫണ്ട് കണ്ടെത്തിയും കുടുംബങ്ങളുടെയും സമഗ്ര വികസനത്തിനുള്ള പദ്ധതികൾ രൂപീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ വി.ജി.മോഹനൻ, ഗീതാ ഷാജി, നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ,വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, കുടുംബശ്രീ സംസ്ഥാന പ്രോജക്ട് ഓഫീസർ ഡോ.ശ്രീജിത്ത്, പ്രോഗ്രാം മാനേജർമാരായ അരുൺകുമാർ, എം.പ്രഭാകരൻ എന്നിവരും,ജില്ലാ മിഷൻ അസി.കോ–ഓർഡിനേറ്റർ സുരേഷ്, പ്രോഗ്രാം മാനേജർ മോൾജി ഖാലിദ് തുടങ്ങിയവരും പങ്കെടുത്തു.