കുട്ടനാട്: ചമ്പക്കുളം സെന്റ് മേരീസ് സ്ക്കൂൾ പ്രതിഭാസംഗമവും പുരസ്ക്കാര സമർപ്പണവും ഡെപ്യൂട്ടി കളക്ടർ എച്ച്.രൂപേഷ് ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ മാനേജരും സെന്റ് മേരീസ് ബസലിക്ക റെക്ടറുമായ ഫാ.ഗ്രഗറി ഓണംകുളം അദ്ധ്യക്ഷനായി. പ്രിൻസിപ്പാൽ സിബിച്ചൻ ജോർജ്ജ് ആലഞ്ചേരി, ഹെഡ്മാസ്റ്റർ പ്രകാശ് ജെ.തോമസ്, പി.ടി.എ പ്രസിഡന്റ് ബിജു മൂലംകുന്നം, പി.വി. ഷൈനി, റെജിനാമ്മ തോമസ്, ബാബു വർഗീസ്, ബിന്നി ജോസഫ്, ഡയാന സേവ്യർ തുടങ്ങിയവർ സംസാരിച്ചു.