ആലപ്പുഴ : ഡി.സി.സി വൈസ് പ്രസിഡന്റ് ബാബുരാജിന്റെ ആകസ്മിക വേർപാടിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല അനുശോചിച്ചു. ബാബുരാജിന്റെ അപ്രതീക്ഷിതമായ വേർപാട് കോൺഗ്രസ് പാർട്ടിക്കും വ്യക്തിപരമായി തനിക്കും തീരാ നഷ്ടമാണെന്ന് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.