ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിൽ പ്രതിഷേധിച്ച് മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ 15 മുതൽ കളക്ട്രേറ്റിന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം നടത്തുമെന്ന് ജനകീയ മുന്നണി സംസ്ഥാന ചെയർമാൻ ബിഷപ്പ് ഡോ. ജോഷ്വാമാർ ഇഗ്നാത്തിയോസ് അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ജനകീയ മുന്നണി ജില്ലാ ചെയർമാൻ ഡോ. എ.പി നൗഷാദ്, മദ്യനിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ആർ കൈമൾ കരുമാടി, കെ.സി.ബി.സി മദ്യവിരുദ്ധ സമിതി വൈസ് പ്രസിഡന്റ് സിബി ഡാനിയൽ എന്നിവരും പങ്കെടുത്തു. മദ്യലഭ്യതയും ഉപയോഗവും കുറയ്ക്കുമെന്ന തിരഞ്ഞെടുപ്പ് പ്രകടനപത്രിക വാഗ്ദാനം നടപ്പാക്കുക, മദ്യനിരോധനാധികാരം പഞ്ചായത്തുകൾക്കും മുൻസിപ്പാലിറ്റികൾക്കും തിരിച്ച് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സത്യാഗ്രഹം.