s

ആലപ്പുഴ : കേരള തണ്ടാൻ മഹാസഭ കാർത്തികപ്പള്ളി താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ മഹാത്മാ കുഞ്ഞൻ വെളുമ്പൻ അനുസ്മരണവും അനുമോദനവും അവാർഡ് ദാനവും 13ന് രാവിലെ 9ന് മുതുകുളത്ത് യൂണിയൻ ഹാളിൽ നടക്കും.മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. അംബുജാക്ഷി ഉദ്ഘാടനം ചെയ്യും.യൂണിയൻ പ്രസിഡന്റ് കെ അനിയൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി എം.വി.ജയലാൽ സ്വാഗതം പറയും.ഡയറക്ടർ ബോർഡ് അംഗം സുധാകരൻചിങ്ങോലി അനുസ്മരണപ്രഭാഷണം നടത്തും. കായംകുളം ഡിവൈ.എസ്.പി എൻ.ബാബുക്കുട്ടൻ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യും. സുനിൽ ശിവദാസ് നന്ദി പറയും.