s

ആലപ്പുഴ : നിർദ്ദിഷ്ട തീരദേശ ഹൈവേ ആലപ്പുഴ മണ്ഡലത്തിലൂടെ ഏതൊക്കെ പ്രദേശങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് പരിശോധിക്കുന്നതിന് പി.പി.ചിത്തരഞ്ജൻ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ജില്ലാ കളക്ടറുടെ ചേമ്പറിൽ പ്രത്യേകയോഗം വിളിച്ചു ചേർത്തു. മണ്ഡലത്തിൽ ഉൾപ്പെടുന്ന വിജയ് പാർക്ക് മുതൽ വടക്കോട്ട് ചേന്നവേലി വരെയുള്ള പ്രദേശങ്ങളിൽ പരമാവധി വാസസ്ഥലങ്ങൾ ഒഴിവാക്കിവേണം അലൈൻമെന്റ് തയ്യാറാക്കേണ്ടതെന്ന് എം.എൽ.എ നിർദ്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അലൈൻമെന്റിൽ എങ്ങനെ ഭേദഗതിവരുത്താം എന്നത് സംബന്ധിച്ച് പഠനം നടത്താൻ തീരുമാനിച്ചു. കെ.ആർ.എഫ്.ബി. എക്സിക്യൂട്ടീവ് എൻജിനീയർ റിജോ തോമസ് മാത്യുവും യോഗത്തിൽ പങ്കെടുത്തു.