അമ്പലപ്പുഴ : പുന്നപ്ര മാർ ഗ്രിഗോരിയോസ് കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിന്റെ ദശവത്സര ആഘോഷത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് ചൊവ്വാഴ്ച തുടക്കമാകുന്നു. രാവിലെ 10 ന് പുന്നപ്ര ഗ്രിഗോരിയൻ കൺവെൻഷൻ സെന്ററിൽ ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പും കോളേജ് പേട്രനുമായ മാർ ജോസഫ് പെരുന്തോട്ടം ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് കോളേജ് പ്രിൻസിപ്പാൾ ഡോ.ജോച്ചൻ ജോസഫ്, ബർസാർ ഫാ. എബ്രഹാം കരിപ്പിംങ്ങാംപുറം, ദശവത്സരാഘോഷ സ്വാഗതസംഘം ജനറൽ കൺവീനർ ഫാ. തോമസ് കാഞ്ഞിരവേലിൽ, മാനേജിംഗ് കമ്മിറ്റി അംഗം അഡ്വ.പ്രദീപ് കൂട്ടാല എന്നിവർ അറിയിച്ചു. ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ മുഖ്യപ്രഭാഷണം നിർവഹിക്കും. കോളേജ് മാനേജർ ഫാ. ഡോ. ജെയിംസ് പാലക്കൽ അദ്ധ്യക്ഷത വഹിക്കും. വിളംബര യാത്രകൾ തിങ്കളാഴ്ച വിവിധ കേന്ദ്രങ്ങളിൽ നടത്തും.