അമ്പലപ്പുഴ: വിദ്യാർത്ഥികളേയും രക്ഷകർത്താക്കളേയും ഒരുമിച്ച് തകഴി ഡി.ബി.എച്ച്.എസ്.എസിൽ കുടുംബ സംഗമം സമന്വയം 2024 സംഘടിപ്പിച്ചു. ജസ്റ്റിസ് എൻ.നഗരേഷ് (കേരള ഹൈക്കോടതി ജഡ്ജ്) ഉദ്ഘാടനം ചെയ്തു. തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.അജയകുമാർ അദ്ധ്യക്ഷനായി. മിനി സുരേഷ്, വരദ കുമാരി, പി.സാബു, ജ്യോതിശങ്കർ തുടങ്ങിയവർ സംസാരിച്ചു.പി.ടി.എ പ്രസിഡന്റ് വിനോദ് ചന്ദ്രൻ വിശിഷ്ടാതിഥികൾക്ക് ഉപഹാര സമർപ്പണം നടത്തി.യു.പ്രഭ സ്വാഗതവും ലീന വിനീത് നന്ദിയും പറഞ്ഞു.