jecob-thomas-arikupuram

മാന്നാർ: പരുമല ദേവസ്വം ബോർഡ് പമ്പാ കോളേജ് റിട്ട.സ്റ്റാഫ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മുൻ പ്രിൻസിപ്പൽ പ്രൊഫ.സി.പി.രാമചന്ദ്രൻ നായരുടെ നിര്യാണത്തിൽ അനുശോചി​ച്ച് ചേർന്ന യോഗത്തി​ൽ ജേക്കബ് തോമസ് അരികുപുറംമുഖ്യപ്രഭാഷണം നടത്തി​. അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ.പി.സുകുമാരപിള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രൊഫ.രാജമോഹൻ സ്വാഗതം പറഞ്ഞു. പ്രൊഫ.കെ.ജി.സദാശിവൻ നായർ അനുശോചന പ്രമേയം അവതരിപ്പിച്ചു. പൂർവ്വാദ്ധ്യാപകരായ പ്രൊഫ.പി.ഡി.ശശിധരൻ, പ്രൊഫ.എം.എൻ ലക്ഷ്മണൻ, ഡോ.കെ.മോഹനൻപിള്ള, പ്രൊഫ.ഈശ്വരൻ നമ്പൂതിരി, പ്രൊഫ.എം.എൻ ഗോപാലകൃഷ്ണൻ, പ്രൊഫ.അലോഷ്യസ് ലോപ്പസ്, പ്രൊഫ. ജി.അനീഷ് കുമാർ, പ്രൊഫ.ലളിതമ്മ, പ്രൊഫ.അമൃതകുമാരി, പൂർവ്വ വിദ്യാർത്ഥികളായ മാന്നാർ അബ്ദുൾ ലത്തീഫ്, സനൽകുമാർ, ഗിരീഷ് മാവേലിക്കര, കെ,ജി.മഹാദേവൻ, നിരണം രാജൻ, മാന്നാർ വേണുഗോപാൽ, ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു. ഡോ. പ്രകാശ് കൈമൾ നന്ദി​ പറഞ്ഞു.