ഹരിപ്പാട്: വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തി തിരികെ ജോലിസ്ഥലത്തേക്ക് പോകുന്ന ജവാൻമാർക്ക് ഹരിപ്പാട് നഗരത്തിൽ വമ്പിച്ച സ്വീകരണം നൽകി. കേണൽ രോഹിത് ജഡിയാൻ, ഹരിപ്പാട് സ്വദേശി കൂടിയായ ലെഫ്റ്റ് കേണൽ ആർ.ഋഷി എന്നിവരുടെ നേതൃത്വത്തിൽ 160ഓളം ജവാന്മാർക്കാണ് ഹരിപ്പാട് പൗരാവലി സ്വീകരണം നൽകിയത്. പുഷ്പവൃഷ്ടി നടത്തിയാണ് ജവാന്മാരെ വനിതാ കൗൺസിലർമാർ സ്വീകരിച്ചത്. നഗരസഭ ചെയർമാൻ കെ.കെ രാമകൃഷ്ണൻ, മുൻ എംഎൽഎ അഡ്വ.ബാബു പ്രസാദ്, രമേശ് ചെന്നിത്തല എംഎൽഎയ്ക്ക് വേണ്ടി ഹരിപ്പാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. കെ സുരേന്ദ്രനാഥ് എന്നിവർ ഹാരമണിയിച്ചു.നഗരസഭാ വൈസ് ചെയർപേഴ്സൺ സുബി പ്രജിത്ത്, കൗൺസിലർമാരായ ശ്രീവിവേക്, വൃന്ദാ എസ് കുമാർ, മഞ്ജു ഷാജി, നിർമ്മലാകുമാരി, ഉമാറാണി, വിനു ആർ നാഥ്, ഈപ്പൻ ജോൺ, കാട്ടിൽ സത്താർ, ചിറ്റയ്ക്കാട് രവീന്ദ്രൻ, രാജഗോപാൽ, മുതുകുളം മുൻ പഞ്ചായത്ത് പ്രസിഡന്റ് ദാസൻ, വി.കെ നാഥൻ, അബാദ് ലുദുബി, രാജൻ ജോൺ, അരുൺ ബാബു, നിറപുത്തരി ആഘോഷ സമിതിക്ക് വേണ്ടി ശ്രീരാജ് മുളക്കൽ, ഷാനിൽ രാജൻ എന്നിവർ നേതൃത്വം നൽകി.