edathwa

എടത്വാ: തലവടിയിൽ നിർമ്മിക്കുന്ന നെപ്പോളിയൻ വെപ്പ് എ ഗ്രേഡ് വള്ളത്തിന്റെ മലർത്തൽ ചടങ്ങ് നടന്നു. കളിവള്ള ശില്പി സാബു നാരായണൻ ആചാരിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് പ്രണാമം അർപ്പിച്ചു കൊണ്ട് ആരംഭിച്ച
പൊതുസമ്മേളനം തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായർ ഉദ്‌ഘാടനം ചെയ്തു. തലവടി ചുണ്ടൻ വള്ളം സമിതി പ്രസിഡന്റ് ഷിനു എസ്. പിള്ള അദ്ധ്യക്ഷത വഹിച്ചു. തലവടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി വികാരി ഫാദർ റോബിൻ വർഗ്ഗീസ് മേടയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് പിഷാരത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോജി ജെ. വൈലപ്പള്ളി ,ബിനു സുരേഷ്, തലവടി ടൗൺ ബോട്ട് ക്ലബ് ജനറൽ സെക്രട്ടറി റിക്സൺ എടത്തിൽ, ട്രഷറർ അരുൺ പുന്നശ്ശേരിൽ, വർക്കിംഗ് പ്രസിഡന്റ് ജോമോൻ ചക്കാലയിൽ, വൈസ് പ്രസിഡന്റ്‌ പ്രിൻസ് പാലത്തിങ്കൽ, സുനിൽ വെട്ടിക്കൊമ്പിൽ,ഡോ ജോൺസൺ വി.ഇടിക്കുള, പമ്പ ബോട്ട് റേസ് ക്ലബ് സെക്രട്ടറി പുന്നൂസ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു.