ആലപ്പുഴ: നെൽകർഷക സംരക്ഷണ സമിതിയുടെ പ്രഥമ സംസ്ഥാനസമ്മേളനം 16 മുതൽ 18വരെ കുട്ടനാട് മാമ്പുഴക്കരിയിൽ നടക്കും. 18ന് ഉച്ചയ്ക്ക് 2ന് മാമ്പുഴക്കരി എസ്.എൻ.ഡി.പി ഹാളിലെ ജോസഫ് മുരിക്കൻ നഗറിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. സമിതി സംസ്ഥാനപ്രസിഡന്റ് റജീന അഷറഫ് അദ്ധ്യക്ഷത വഹിക്കും. എം.പി മാരായ കൊടിക്കുന്നിൽ സുരേഷ്, ഫ്രാൻസിസ് ജോർജ്, ആന്റോ ആന്റണി, തോമസ് കെ.തോമസ് എം.എൽ.എ തുടങ്ങിയവർ വിശിഷ്ടാതിഥികളാകും. ഡോ.ഗീവ‌ർഗീസ് മാർ കുറിലോസ് മുഖ്യാതിഥിയാകും. ജോസഫ്.സി മാത്യു, ഡോ.കെ.ജി പത്മകുമാർ, സമിതി സംസ്ഥാന സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന് തുടങ്ങിയവർ സംസാരിക്കും.