karthikeyan-bus

മാന്നാർ: വയനാട്ടിൽ ഉരുൾ പൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്കുള്ള ഡി.വൈ.എഫ്.ഐയുടെ ഭവന നിർമ്മാണ ഫണ്ടിലേക്ക് തുക കണ്ടെത്താൻ 'കാർത്തികേയൻ' ബസ് നാളെ സർവീസ് നടത്തും. ഡി.വൈ.എഫ്.ഐ പുലിയൂർ മേഖലാ കമ്മറ്റിയുടെ ആവശ്യപ്രകാരമാണ് സർവീസ് നടത്തുന്നതെന്ന് ബസ് ഉടമ പേരിശ്ശേരി ആല ആർ.എസ് വില്ലയിൽ സൂരജ് പറഞ്ഞു. മാവേലിക്കര, പുതിയകാവ്, കരയംവട്ടം, വഴുവാടി, പൊറ്റമേൽക്കടവ്, തോനക്കാട്, ഇലഞ്ഞിമേൽ, കാടമ്മാവ്, പുലിയൂർ, മഠത്തുംപടി, ചെങ്ങന്നൂർ റൂട്ടിലാണ് സർവീസ്.