photo

ചേർത്തല:സംസ്‌കാരയുടെയും വയലാർ എ.കെ.ജി. ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ സാംസ്‌കാരിക സാഹിത്യ സംഗമം ലൈബ്രറി കൗൺസിൽ ജില്ല എക്സിക്യൂട്ടീവ് അംഗം എസ്.വി.ബാബു ഉദ്ഘാടനം ചെയ്തു. ഗീത തുറവൂർ അദ്ധ്യക്ഷത വഹിച്ചു. ബാലചന്ദ്രൻ പാണവള്ളി മുഖ്യപ്രഭാഷണം നടത്തി. ബേബി തോമസ് ആരോഗ്യ ബോധവത്കരണ ക്ലാസ് നടത്തി.വെട്ടക്കൽ മജീദ്,ജോസഫ് മാരാരിക്കുളം,ശിവസദ വയലാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി അജേഷ് കൃഷ്ണൻ സ്വാഗതവും എസ്.സുരേഷ് നന്ദിയും പറഞ്ഞു.