ഹരിപ്പാട് : വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുവാൻ പരിപ്പുവട ചലഞ്ച് സംഘടിപ്പിച്ച് കരുവറ്റ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് കുടുംബശ്രീ എ.ഡി.എസ് അംഗങ്ങൾ. ദേശീയപാതയിൽ കരുവറ്റ കടുവൻകുളങ്ങര ജംഗ്ഷനിലാണ് ചലഞ്ച് സംഘടിപ്പിച്ചത്. രണ്ടു മണിക്കൂർ നീണ്ടുനിന്ന കച്ചവടത്തി​ലൂടെ 26780 സമാഹരിച്ചു. വാർഡ് അംഗം എസ്.സനിൽ കുമാർഉദ്ഘാടനം ചെയ്തു. സുനിത,ശ്രീദേവി,ബിന്ദു,ലത,പുഷ്പ കല, ജയന്തി, ഉഷ, ശ്രീജ എന്നിവർ ചലഞ്ചിന് നേതൃത്വം നൽകി. ചലഞ്ചിലൂടെ ലഭ്യമായ പണം ദുരിതാശ്വാസനിധിയിലേക്ക് കൈമാറുന്നതിനായി നാളെ കരുവാറ്റ ഗ്രാമപഞ്ചായത്തിന് നൽകും.