ചേർത്തല: രജത ജൂബിലി നിറവിൽ നിൽക്കുന്ന വി.എൻ.എസ്.എസ്.എസ്.എൻ ട്രസ്റ്റ്സ് സെൻട്രൽ സ്‌കൂൾ കലോത്സവം സാഹിത്യ അക്കാഡമി അവാർഡ് ജേതാവും തിരക്കഥാകൃത്തുമായ സുനീഷ് വാരനാട് ഉദ്ഘാടനം ചെയ്തു. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഹാസ്യ രചനകൾ നടത്തുന്ന കാലാകാരന്മാരുടെ സംഘടനയായ റൈറ്റ് ടെൽ എന്ന സംഘടനയാണ് കലാവിരുന്ന് ഒരുക്കിയത്. സംഘടനയിലെ അംഗമായ സുനീഷ് വാരനാടിനെ ആദരിച്ചു. ധർമ്മജൻ ബോൾഗാട്ടി, സാജൻ പളളുരുത്തി,കൊച്ചു പ്രദീപ്,ബിബിൻ ജോർജ്ജ് തുടങ്ങിയവരുടെ നേതൃത്വത്തിലുളള 25 കലാകാരന്മാരാണ് മികച്ച പ്രകടനം കാഴ്ച വച്ചത്.പാട്ടും മിമിക്രിയും നൃത്തവുമായി കുട്ടികളെ താരങ്ങൾ കൈയിലെടുത്തു.സ്‌പെഷ്യൽ ഓഫീസർ പ്രൊഫ.എൻ.കെ.സോമൻ അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ സൂസൻ തോമസ് സ്വാഗതം പറഞ്ഞു.ജിന്റോ കലാഭവൻ,
തോമസ് തോപ്പിൽക്കുടി,അനൂപ് കൃഷ്ണൻ,രഞ്ജിത് ലളിതം,രതീഷ് കാരക്കാട്, സുബീഷ് ഗിന്നസ്,റാഫി മയ്യനാട്,സതീഷ്, അബ്രഹാംച്ചേരിൽ,അനീഷ്ബാൽ മനോജ് മിന്നലെ,രാജേഷ് പാണാവള്ളി,ഫിറോസ് കരുനാഗപ്പള്ളി,സുധീഷ് പുനലൂർ,ലാൽ മുട്ടത്തറ,അജിത് കോഴിക്കോട് എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.