zsxdfs

മുഹമ്മ : ബുള്ളറ്റ് ഇടി​ച്ച് പരി​ക്കേറ്റ് ചി​കി​ത്സയി​ലായി​രുന്ന സ്കൂട്ടർ യാത്രക്കാരൻ മരി​ച്ചു. റിട്ട.ഡെപ്യൂട്ടി ലേബർ ഓഫീസർ വടക്കനാര്യാട് സുമ നിവാസിൽ ടി.ബാബുരാജ് (59) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ തുമ്പോളി മാതാ സ്കൂളിന് മുന്നിൽ വച്ച് ബാബുരാജ് സഞ്ചരിച്ച സ്ക്കൂട്ടറിൽ ബുള്ളറ്റ് ഇടിക്കുകയായിരുന്നു. ഉടനെ പാതിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവി​ലെ മരിച്ചു. സംസ്ക്കാരം നടന്നു. ഭാര്യ: ബിന്ദു. മക്കൾ കല്യാണി, ദേവനന്ദ.