അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു
ചേർത്തല : നഗരത്തിൽ കഴിഞ്ഞദിവസം 42കാരി മരിച്ച സംഭവത്തിൽ ബന്ധുക്കൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.നഗരസഭ പതിനേഴാം വാർഡ് ദേവിനിവാസിൽ ജയാനന്ദന്റെയും മീരാഭായിയുടെയും മകൾ ഇന്ദു(42) ആണ് കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പ്രമേഹവും തൈറോയിഡും ഉയർന്ന രക്തസമ്മർദ്ദവുമുള്ള യുവതി വീട്ടിൽ വച്ച് ഭക്ഷണത്തിന്റെ കൂടെ തുമ്പച്ചെടി തോരൻ കഴിച്ചിരുന്നു. ഇതാണോ മരണകാരണമെന്ന് സംശയമുയർന്നിരുന്നു. വീട്ടിലെ മറ്റെല്ലാവരും തോരൻ കഴിച്ചിരുന്നതായും അവർക്കൊന്നും യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
പോസ്റ്റുമോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ മരണകാരണം തുമ്പച്ചെടി മൂലമാണെന്നു കണ്ടെത്തിയിട്ടില്ല. വിശദമായ റിപ്പോർട്ട് കിട്ടിയാലേ മരണകാരണം സ്ഥീരികരിക്കാനാകുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഇന്നലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു,