ആലപ്പുഴ: സീനിയർ സിറ്റിസൺ ഫോറം ജില്ലാ കമ്മിറ്റി നടത്തിയ ശില്പശാല സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എൻ.ഗോപിനാഥപിള്ള ഉദ്ഘാടനം ചെയ്തു. വയോജന നയം, സംരക്ഷണം, അവകാശങ്ങൾ , നിയമപരമായ പരിരക്ഷ തുടങ്ങിയവയിൽ അവബോധം സൃഷ്ടിക്കാനാണ് ശില്പശാല സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡന്റ് എം.ശ്രീകുമാരൻ തമ്പി അദ്ധ്യക്ഷത വഹിച്ചു. സംഘടനയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ, വയോജന ക്ഷേമം ഒരു സാമൂഹ്യ ബാധ്യത, സംഘടന സംവിധാനം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു. ജോയിന്റ് സെക്രട്ടറിമാരായ എം.നാജ സ്വാഗതവും പി.നടരാജൻ നന്ദിയും പറഞ്ഞു.