ആലപ്പുഴ: കേരളാസ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു) ആലപ്പുഴ മണ്ഡലം ശിൽപ്പശാല സംഘടിപ്പിച്ചു. ടി.വി സ്മാരകത്തിൽ സംസ്ഥാന സെക്രട്ടറി ആർ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ.ബൈജു അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എ.ആബിദ് സ്വാഗതം പറഞ്ഞു. ക്ലാരമ്മപീറ്റർ, സുദർശനൻ എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്റായി പി.കെ.ബൈജു, വൈസ് പ്രസിഡന്റുമാരായി ഡി.സുദർശനൻ, സന്തോഷ്, ക്ലാരമ്മപീറ്റർ, സെക്രട്ടറിയായി എ.ആബിദ്, ജോയിന്റ് സെക്രട്ടറിമാരായി വിയരാജേഷ്‌കുമാർ, കെ.എസ്.ഷിബു, ട്രഷററായി ബീനാ ജോസ്ഫ് എന്നിവരെ തിരഞ്ഞെടുത്തു.