ആലപ്പുഴ: കൊവിഡ് കാലത്ത് റേഷൻ വ്യാപാരികൾ വിതരണം ചെയ്ത പത്ത് മാസത്തെ ഭക്ഷ്യ കിറ്റിന്റെ കമ്മിഷൻ സെപ്റ്റംബർ 11ന് മുമ്പ് നൽകണമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ചടയം മുറിഹാളിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജി.കൃഷ്ണപ്രസാദിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി സുരേഷ് കാരേറ്റ്, ഉഴമലയ്ക്കൽ വേണുഗോപാൽ,എൻ.ഷിജീർ,കുറ്റിയിൽ ശ്യാം,കെ.എ.വേണു, സോണി കൈതാരം, എസ്.ഹേമ ചന്ദ്രൻ, വിദ്യാധരൻ കാട്ടാക്കട, ശ്രീകുമാർ തിരുപുറം തുടങ്ങിയവർ സംസാരിച്ചു.