ambala

അമ്പലപ്പുഴ: കപ്പലിൽ നിന്ന് കാണാതായ മകനെയേർത്ത് മനമുരുകി കഴിയുന്ന ബാബുവിന്റെ
കുടുംബത്തെ ആശ്വസിപ്പിക്കാൻ നടൻ അശോകൻ എത്തി. ഒഡീഷയിൽ നിന്ന് സിംഗപ്പൂർ വഴി ചൈനയിലേക്ക് പോയ ചരക്കുകപ്പലിലെ ട്രെയിനിയായിരുന്ന വിഷ്ണുവിനെ (25) 17ന് രാത്രിയിലാണ് കടലിൽ കാണാതായത്. വിഷ്ണുണുവിന്റെ പിതാവ് ബാബുതിരുമലയും അശോകനും 45 വർഷം മുമ്പ് നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജിൽ ഒരേ ക്ലാസിൽ പഠിച്ചവരാണ്.

കഴിഞ്ഞ ഡിസംബർ അവസാനം നടന്ന പൂർവ്വ വിദ്യാ‌ത്ഥി കൂട്ടായ്‌മയിൽ വിഷ്ണുവുമായും അച്ഛൻ ബാബു തിരുമലയുമായും ഒരുമിച്ച് തന്റെ കാറിൽ യാത്ര ചെയ്ത കാര്യം അശോകൻ ഓർത്തെടുത്തു. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ അശോകൻ,​ പുന്നപ്ര പറവൂരിലെത്തി തന്റെ പ്രിയ സുഹൃത്തിനെ ആശ്വസിപ്പിച്ച ശേഷം ഏറെ സങ്കടത്തോടെയാണ് മടങ്ങിയത്.

മകന്റെ തിരോധാനത്തിൽ കേന്ദ്ര,​ സംസ്ഥാന സർക്കാരുകൾ തികഞ്ഞ അലംഭാവമാണ് കാട്ടുന്നതെന്നും ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകുമെന്നും

ബാബുതിരുമല പറഞ്ഞു.