അമ്പലപ്പുഴ: ഫോക്കസ് അമ്പലപ്പുഴയും ശ്രീപാദം ആയുർവേദ പഞ്ചകർമ്മ ആശുപത്രിയും സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. എച്ച് .സലാം എം .എൽ .എ ഉദ്ഘാടനം ചെയ്തു. ഫോക്കസ് ചെയർമാൻ സി.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ, റിട്ട. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. റോയി ബി ഉണ്ണിത്താൻ, ശ്രീപാദം ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ.ടി.ജയശ്രീ, ബ്ലോക്ക് പഞ്ചായത്തംഗം ജി. വേണുലാൽ, പഞ്ചായത്തംഗം കെ.മനോജ് കുമാർ, ഫോക്കസ് വൈസ് ചെയർമാൻ പി. എസ്. ദേവരാജ്, ചീഫ് കോർഡിനേറ്റർ എം. സോമൻ പിള്ള എന്നിവർ സംസാരിച്ചു. ഫോക്കസ് ജനറൽ സെക്രട്ടറി വി .രംഗൻ സ്വാഗതം പറഞ്ഞു.