ആലപ്പുഴ : സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി യുവമോർച്ച മുല്ലയ്ക്കൽ, അമ്പലപ്പുഴ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ തിരംഗ യാത്ര സംഘടിപ്പിച്ചു. ഹവിൽദാർ ഉണ്ണികൃഷ്ണൻ നായർ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം പ്രസിഡന്റുമാരായ ലെതിൻ കളപ്പുരക്കൽ, വിഷ്ണു കണ്ണാറ എന്നിവർ ചേർന്ന് ദേശീയ പതാക ഏറ്റുവാങ്ങി. ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ എം.വി.ഗോപകുമാർ, ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ, മണ്ഡലം പ്രസിഡന്റുമാരായ വി.ബാബുരാജ്, ആർ.കണ്ണൻ, ജനറൽ സെക്രട്ടറിമാരായ എസ്.സുമേഷ്,അജയകുമാർ, അനിൽ പാഞ്ചജന്യം, യുവമോർച്ച ഭാരവാഹികളായ ആദർശ്, അനന്തു, ജിതിൻ തുടങ്ങിയവർ സംസാരിച്ചു.