thiramg-yathara
ബി.ജെ.പി ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള 'തിരംഗ യാത്ര'ക്ക് തുടക്കം കുറിച്ച് മാന്നാർ അമർജവാൻ സ്‌മൃതി മണ്ഡപത്തിൽ മേജർ എൽ.ജയകുമാർ ബി.ജെ.പി മണ്ഡലം പ്രസിഡന്റുമാരായ സതീഷ് കൃഷ്ണനും പ്രമോദ് കാരയ്ക്കാടിനും ദേശീയ പതാക കൈമാറുന്നു

മാന്നാർ: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 77-ാമത് വാർഷികത്തോടനുബന്ധിച്ച് ബി.ജെ.പി രാജ്യ വ്യാപകമായി നടത്തുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി ബി.ജെ.പി ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ 'തിരംഗ യാത്ര' ഇരുചക്രവാഹന റാലി മാന്നാർ അമർജവാൻ സ്‌മൃതി മണ്ഡപത്തിൽ നിന്നും പുഷ്പാർച്ചനയോടെ ആരംഭിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റുമാരായ സതീഷ് കൃഷ്ണനും പ്രമോദ് കാരയ്ക്കാടിനും ദേശീയ പതാക നൽകി മേജർ എൽ.ജയകുമാർ ഉദ്‌ഘാടനം നിർവ്വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. ദക്ഷിണ മേഖലാ സെക്രട്ടറി ബി.കൃഷ്ണകുമാർ, ജില്ലാ ട്രഷറർ കെ.ജി കർത്ത, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് കലാരമേശ്, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് സജു കുരുവിള, മണ്ഡലം ജനറൽ സെക്രട്ടറിമാരായ രമേശ് പേരിശേരി, അനീഷ് മുളക്കുഴ, ശ്രീജാ പത്മകുമാർ, യുവമോർച്ച മുൻ ജില്ലാ ജന.സെക്രട്ടറി രോഹിത് രാജ്, സജീഷ് തെക്കേടം, ബിനുരാജ്, ശിവകുമാർ, മഹേഷ് ആല, മനു കൃഷ്ണൻ, സന്തോഷ് എണ്ണയ്ക്കാട് എന്നിവർ നേത്യത്വം നൽകി. ഇരുചക്രവാഹന റാലി ചെങ്ങന്നൂർ കുടിലിൽ ജോർജ് സ്മൃതി മണ്ഡപത്തിൽ സമാപിച്ചു.