മുഹമ്മ: കുടുംബാരോഗ്യ കേന്ദ്രം വിഭാഗത്തിൽ കലവൂർ കുടുംബാരോഗ്യ കേന്ദ്രം 2023 - 24 വർഷത്തെ സംസ്ഥാന കായകൽപ്പ് അവാർഡ് നേടി. ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം നേടിയാണ് അവാർഡ് യോഗ്യത നേടിയത്. കലവൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലെ പൊന്നാട് ജനകീയ ആരോഗ്യ കേന്ദ്രം ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സർക്കാർ ആവിഷ്‌കരിച്ച അവാർഡാണ് കായകൽപ്പ്. അവാർഡിനു അർഹമായ കാലയളവിലെ മെഡിക്കൽ ഓഫീസർ ഡോ. ടി. ബിനോയും, ഡോ. അനു സിക്സ്റ്റസുമാണ്. ഡോ. ടി. ബിനോയ് നിലവിൽ ജില്ലാ മെഡിക്കൽ ഓഫീസിൽ സേവനം ചെയ്യുന്നു. കൊവിഡ് കാലത്ത് മികച്ച സേവനം ചെയ്ത് ജനകീയനായ മണ്ണഞ്ചേരി സ്വദേശിയായ ഡോ.സഫീറാണ് നിലവിൽ മെഡിക്കൽ ഓഫീസർ.