അരൂർ:വയനാട് ദുരന്ത ബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചന്തിരൂർ വെളുത്തുള്ളി കർഷക സംഘം 50000 രൂപ സംഭാവന നൽകി. സംഘം ഓഫീസിൽ നടന്ന ചടങ്ങിൽ മന്ത്രി പി.പ്രസാദ്, സെക്രട്ടറി പി.എ. ജോർജിൽ നിന്ന് ചെക്ക് ഏറ്റുവാങ്ങി. കമ്മിറ്റി അംഗങ്ങളായ കെ.പി.അംബുജാക്ഷൻ, യേശുദാസൻ, സി.പി.എം എൽ.സി സെക്രട്ടറി സി.പി. പ്രകാശൻ, ചന്ദ്രിക സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.