കായംകുളം: അശാസ്ത്രീയ ദേശീയപാതാ നിർമ്മാണം ഉപേക്ഷിച്ച് കായംകുളം നഗരത്തിൽ തൂണിൽ തീർത്ത ഉയരപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4 മുതൽ റിലേ സത്യാഗ്രഹം ആരംഭിക്കും .എം.എസ്.എം കോളേജ് ജംഗ്ഷനിലെ സമരസമതി ഓഫിസിന് മുമ്പിലായാണ് സമരം സംഘടിപ്പിച്ചിട്ടുള്ളതെന്ന് സമരസമിതി കൺവിനർ ദിനശ് ചന്ദന അറിയിച്ചു.