safdaf

മുഹമ്മ: പി.കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്റെ ജനകീയ ലാബ് മണ്ണഞ്ചേരി ചിയാംവെളിയിലും പ്രവർത്തനം തുടങ്ങി. ചിയാംവെളി ബ്രാഞ്ചിന്റെ ഉദ്ഘാടനം കേരള സാഹിത്യ അക്കാഡമി അവാർഡ് നേടിയ ചലച്ചിത്ര പ്രതിഭ സുനീഷ് വാരനാട് നിർവ്വഹിച്ചു. അഞ്ച് മുതൽ 75 ശതാമാനം വരെ ഡിസ്കൗണ്ടിൽ വിവിധ ടെസ്റ്റുകൾ ചെയ്യാൻ കഴിയുന്ന ലാബ് 2016 ലാണ് തുടങ്ങിയത്. പൊതു ജനങ്ങളിൽ നിന്ന് വിഭവസമാഹരണം നടത്തിയാണ് ലാബ് ആരംഭിച്ചത്. പി.കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് ചെയർമാൻ പി.ആർ.സുനിൽ കുമാർ അദ്ധ്യക്ഷനായി. ജീവതാളം ചെയർമാനും ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ.ഡി. മഹീന്ദ്രൻ, ജനറൽ കൺവീനറും ജില്ലാ പഞ്ചായത്ത് അംഗവുമായ ആർ. റിയാസ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എ. ജുമൈലത്ത്, പഞ്ചായത്ത അംഗം പി. ആർ. സുധർമ്മ, എ. എം. ഹനീഫ്, വി. കെ. ഉല്ലാസ്, പി. വിനീതൻ, നൗഷാദ് പുതുവീട്, കെ.വി.രതീഷ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ കൺവീനർ വി. സജേഷ് സ്വാഗതവും ട്രഷറർ ആർ. സബിൽരാജ് നന്ദിയും പറഞ്ഞു.