മാന്നാർ: ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കുരട്ടിക്കാട് കുടുംബശ്രീ സി.ഡി.എസ് ജെൻഡർ റിസോഴ്സ് സെന്ററിന്റെയും ചെങ്ങന്നൂർ ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെയും നേതൃത്വത്തിൽ അഗ്നിപഥ് ബോധവത്കരണ ക്ലാസ് നടത്തി. വാർഡ് മെമ്പർ സലിം പടിപ്പുരക്കൽ ഉദ്ഘാടനം ചെയ്തു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രശാന്ത് ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. എ.ഡി.എസ് പ്രസിഡന്റ് ശെൽവി ഗണേശൻ അദ്ധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി കൗൺസിലർ പ്രജിത പി.ജെ, എ.ഡി.എസ് സെക്രട്ടറി സുജ, എ.ഡി.എസ് വൈസ് പ്രസിഡന്റ് സാവിത്രിയമ്മാൾ എന്നിവർ സംസാരിച്ചു.