haj

ഹരിപ്പാട് : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകുന്നതിന് വേണ്ടി ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ നടക്കുന്ന ധനസമാഹരണത്തിന് വേണ്ടി , ഹരിപ്പാട് മേഖലയിൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ചലഞ്ചിൽ ഹരിപ്പാട് മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രവും, സെൻമേരീസ് ഓർത്തഡോക്സ് ചർച്ച് (ആരാഴി പള്ളി ), ടൗൺ ജുമാ മസ്ജിദും പങ്കുചേർന്നു. മണ്ണാറശാല ദേവസ്വം ട്രസ്റ്റ് അംഗങ്ങളായ എസ്. നാഗദാസ്, എസ്.ശ്യാം സുന്ദർ എന്നിവർ ചേർന്ന് നൽകിയ സ്വർണപ്പതക്കം ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് കുമാർ ഏറ്റുവാങ്ങി. ആരാഴി പള്ളി വികാരി ഫാ.കെ.പി.വർഗീസും, ഡാണാപ്പടി ജുമാ മസ്ജിദ് ഖത്തീബ് ഷാഫി ഭക്കാവി എന്നിവർ വീട് നിർമ്മാണത്തിന് സിമന്റ് വാങ്ങാൻ നൽകിയ തുക ബ്ലോക്ക്‌ പ്രസിഡന്റ്‌ അനസ് എ.നസീം ഏറ്റുവാങ്ങി. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി വിഷ്ണു ഓമനക്കുട്ടൻ, ട്രഷറർ അഭിജിത്ത് ലാൽ, സി.പി.എം ഏരിയാ കമ്മിറ്റി അംഗം പി.എം.ചന്ദ്രൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.മോഹനൻ, എം.എസ്. വി.അംബിക, സിന്ധു,രാജേഷ് ശർമ, ഷെഫീഖ് എന്നിവർ നേതൃത്വം നൽകി.