ഹരിപ്പാട്: ദുരന്തമുഖത്ത് നിൽക്കുന്ന വയനാടിന് സഹായം ഉറപ്പാക്കാനായി ഡി.വൈ.എഫ്.ഐ ആറാട്ടുപുഴ തെക്ക് മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് സി.പി.എം ജില്ലാ കമ്മിറ്റിയംഗം എൻ.സജീവൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എസ്.അഭയന്ത് അദ്ധ്യക്ഷനായി. ഡി.വൈ.എഫ്.ഐ കാർത്തികപ്പള്ളി ബ്ലോക്ക് സെക്രട്ടറി പി.എ.അഖിൽ, ബിനീഷ് ബേബി, ആര്യ സിനിലാൽ, ജി.ബിജുകുമാർ, കെ.ശ്രീകൃഷ്ണൻ, ബിനീഷ്ദേവ്, ആർ.രാജേഷ് എന്നിവർ സംസാരിച്ചു. ബിരിയാണി ചലഞ്ചിൽ നിന്ന് ലഭിച്ച വരുമാനം വയനാട് ദുരിതബാധിതർക്കായി ഡി.വൈ.എഫ്.ഐ പ്രഖ്യാപിച്ച ഭവന നിർമ്മാണ ഫണ്ടിലേക്ക് കൈമാറും.