ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്ത് ചെറ്റാരിക്കൽ 17 -ാം വാർഡ് വികസന സമിതി, സാനിട്ടേഷൻ കമ്മിറ്റി,കുടുംബശ്രീ എന്നിവയുടെ അഭിമുഖ്യത്തിൽ ആത്മഹത്യ പ്രതിരോധ - ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി നടത്തി. കഴിഞ്ഞമാസങ്ങളിൽ വാർഡിൽ 6 പേർ ജീവനൊടുക്കിയ സാഹചര്യത്തിലാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. നൂറനാട് എസ്.എച്ച്.ഒ എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജീവരക്ഷ ആത്മഹത്യ പ്രതിരോധ പരിപാടിയുടെ ഭാഗമായി അരുൺ ശങ്കർ, കെ.ആർ.രാഖി, ജിൻസി ഷാജി എന്നിവരും ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി സി.സുനിൽ കുമാറും ക്ലാസെടുത്തു. പഞ്ചായത്തംഗം ആത്തുക്കാ ബീവി, കെ.ബിന്ദു, കൃഷ്ണകുമാർ വേടരപ്ലാവ്, ബി.തുളസിദാസ്, വിജയശ്രീ,ഷീജ ശശി എന്നിവർ സംസാരിച്ചു .