ambala

അമ്പലപ്പുഴ: തോട്ടപ്പള്ളിയെ സ്ഥിരമായ ഖനന മേഖലയാക്കി തീരത്തു ദുരന്തം വിതയ്ക്കാൻ എത്തിയിരിക്കുന്ന കരിമണൽ കമ്പനിയെ എന്നെന്നേക്കുമായി തീരത്തു നിന്ന് തുരത്താൻ, ആയിരങ്ങളെ പങ്കെടുപ്പിച്ചു സമരപ്രഖ്യാപന കൺവെൻഷൻ നടത്താൻ സമര സമതി തീരുമാനിച്ചു. അഖില കേരള ധീവര സഭ ജനറൽ സെക്രട്ടറി വി.ദിനകരൻ അദ്ധ്യക്ഷനായി. കെ.പി സി.സി രാഷട്രീയ കാര്യ സമതി അംഗം എം.ലിജു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ടി.എ.ഹാമിദ് ,ഷംസുദ്ദീൻ കായിപ്പുറം, ഡി.സി.സി ജനറൽ സെക്രട്ടറി വി.ഷുക്കൂർ,ബിജു ജയദേവ് ,സജിമോൻ, സീനോ വിജയരാജ്, പി.കെ.മോഹനൻ, എം.എച്ച്.വിജയൻ, എം.വി.രഘു,അനിൽ ബികളത്തിൽ, അഖിലാനന്ദൻ, അഹമ്മദ് അമ്പലപ്പുഴ, രാജേശ്വരി കൃഷ്ണൻ, പ്രസന്ന കുഞ്ഞുമോൻ, പി.പി.നിജി, വിപിൻ വിശ്വംഭരൻ, പ്രവീൺ ആദിത്യൻ, നെജീബ്, ഭദ്രൻ, അർജുനൻ, നാസ്സർ ആറാട്ടുപുഴ, ബ്രഹ്മ ദാസ് എന്നിവർ സംസാരിച്ചു.