ഹരിപ്പാട്: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ ബഡ്ജറ്റിനെതിരെ എഫ്.എസ്.ഇ.ടി.ഒ കാർത്തികപ്പള്ളി താലൂക്ക് കമ്മിറ്റി റവന്യൂടവർ അങ്കണത്തിൽ നടത്തിയ സായാഹ്ന ധർണ കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് എൽ.മായ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ജൂലി എസ്. ബിനു അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി ടി.കെ.മധുപാൽ, കെ.ജി.ഒ.എ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലക്ഷമി എസ് ചന്ദ്രൻ, കെ.ജി.ഒ.എ ഏരിയ സെക്രട്ടറി പി ബാബു, കെ.എസ്.ടി.എ ജില്ലാ കമ്മിറ്റിയംഗം ജി.ബാബു, എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.എസ്.മനോജ് , വി.എസ്.ഹരിലാൽ,ഏരിയ സെക്രട്ടറി പി.അജിത്ത് എന്നിവർ സംസാരിച്ചു.